Site icon Janayugom Online

അശ്ലീല പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍

പോക്‌സോ വകുപ്പ് പ്രകാരം നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. ഈ മാസം നാലിന് തൃശൂര്‍ അയ്യന്തോളില്‍ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂര്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. ശ്രീജിത്ത് രവിയുടെ കാറും പൊലീസ് പിടിച്ചെടുത്തു. കാറ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്.

Eng­lish sum­ma­ry; Actor Sree­jith Ravi arrested

You may also like this video;

Exit mobile version