Site iconSite icon Janayugom Online

നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

നടൻ ശ്രീനിവാസനെ നെഞ്ചുവേദനയെ തുടർന്ന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീനിവാസന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിരുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലുള്ള ശ്രീനിവാസന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. നാലാം തീയതി തിങ്കളാഴ്ച ശ്രീനിവാസന്റെ 66-ാം ജന്മദിനമായിരുന്നു.

Eng­lish summary;Actor Srini­vasan hospitalized

You may also like this video;

Exit mobile version