Site iconSite icon Janayugom Online

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിന്‍സിപ്പല്‍ ചാര്‍ജ് ഏറ്റെടുത്ത് സുധീര്‍ കരമന

sudheersudheer

സുധീർ കരമന നീണ്ട ഇടവേളക്ക് ശേഷം വീണ്ടും “വേങ്ങന്നൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ” ആയി ചാർജ്ജ് ഏറ്റെടുത്തു. കഴിഞ്ഞ 17 വർഷമായി ഇതേ സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്നു സുധീർ കരമന. നടന്മാരുടെ സംഘടനയായ “ ‘അമ്മ ” യുടെ എക്സിക്യൂട്ടീവിലേക്ക് നടന്ന ഇലക്ഷനിൽ ഏറ്റവും അധികം വോട്ടുവാങ്ങി സുധീർ കരമന വിജയിച്ചിരുന്നു. ഒരു ഇടവേളക്ക് ശേഷം പ്രിൻസിപ്പൽ ആയി ചുമതല ഏറ്റെടുത്തെങ്കിലും തുടർന്നും അഭിനയ രംഗത്തു ശക്തമായി തന്നെ നിൽക്കാനാണ് സുധീർ കരമനയുടെ തീരുമാനം. ഇപ്പോൾ ഷാജികൈലാസ്  സംവിധാനം ചെയ്യുന്ന പ്രിഥ്വിരാജ് ചിത്രമായ “കടുവ” യിലാണ് സുധീർ കരമന അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Eng­lish Sum­ma­ry: Actor Sud­heer Kara­mana takes over as prin­ci­pal after a long break

You may like this video also

Exit mobile version