Site iconSite icon Janayugom Online

ബലാത്സംഗക്കേസ്: വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി

vijay babuvijay babu

ബലാത്സംഗക്കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദായതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു. പാസ്‌പോര്‍ട്ട് റദ്ദായ വിവരം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ മറ്റ് രാജ്യങ്ങളുടെ എംബസികളെ അറിയിക്കും. കേസ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ രാജ്യംവിട്ട വിജയ് ബാബു യു എ ഇ യില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചനയുണ്ട്.

കൊച്ചി സിറ്റി പോലീസിന്റെ അപേക്ഷ പരിഗണിച്ച് വിദേശകാര്യ മന്ത്രാലയം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. ഇതോടെ ഈ പാസ്സ്‌പോര്‍ട്ടില്‍ ഇഷ്യു ചെയ്ത വിസകളെല്ലാം റദ്ദാകും. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം വഴി അതാത് രാജ്യത്തെ എംബസികളെ അറിയിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. ഇതിനിടെ വിജയ് ബാബു മറ്റൊരു രാജ്യത്തേയ്ക്ക് കടന്നതായി സൂചനകളുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിക്കാറായിട്ടില്ല. യാത്രാരേഖകള്‍ റദ്ദായ സാഹചര്യത്തില്‍ വിജയ് ബാബുവിന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാന്‍ കഴിയില്ല.

ഈ മാസം 24 ന് നാട്ടില്‍ തിരിച്ചെത്തുമെന്നാണ് വിജയ് ബാബു പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചിരിക്കുന്നത്. 24 ന് വന്നില്ലെങ്കില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ നാഗരാജു കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Actor Vijay Babu’s pass­port canceled

You may like this video also

Exit mobile version