Site iconSite icon Janayugom Online

കരൾ മാറ്റിവയ്ക്കാൻ സഹായം അഭ്യർത്ഥിച്ച് നടൻ വിജയൻ കാരന്തൂർ

vijayanvijayan

ഗുരുതരമായ ക­രള്‍രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടൻ വിജയൻ കാരന്തൂർ കരൾ മാറ്റിവയ്ക്കാൻ സഹായം അഭ്യർത്ഥിക്കുന്നു. രോ­­ഗം മൂർച്ഛിച്ച അവസ്ഥയിലാണ് ഇപ്പോൾ താനെന്നും കരള്‍ ദാതാവിനെ കണ്ടെത്താൻ സ­ഹായിക്കണമെന്നും സാമൂഹ്യമാധ്യമത്തിലൂടെ വിജയൻ കാരന്തൂര്‍ അഭ്യർഥിച്ചു. കഴിഞ്ഞ അ­ഞ്ചുവർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബു­­­ദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സയ്ക്കായി നല്ലൊരു തുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നുമാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ഏക പോംവഴിയെന്നും തനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും കരൾ ദാതാവിനെ ക­ണ്ടെത്താൻ സഹായിക്കണമെന്നും അദ്ദേഹം ഫേ­സ്ബുക്ക് കു­­റിപ്പിലൂടെ അഭ്യർത്ഥിച്ചു.
‘ഒരു കരൾ ദാതാവിനെ ക­ണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എ­ന്റെ ശുഭാപ്‍തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തുകൊണ്ട് ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സ­ഹായിക്കുകയും എ­ന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാ­­നപേക്ഷിക്കുന്നു’ എ­ന്നും വിജയൻ കാരന്തൂർ ഫേ­സ്ബുക്കിൽ കുറിച്ചു. ‘ഒ’ പോസിറ്റീവ് രക്തഗ്രൂപ്പിൽപ്പെട്ട കരളാണ് ആ­വശ്യം. കരൾ നൽകാൻ തയാറുള്ളവർ 799­49­92071 എന്ന ന­മ്പറിൽ ബന്ധപ്പെടണമെന്നും വിജയൻ കാരന്തൂർ കുറിച്ചു.
ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിജയൻ കാരന്തൂർ. സിനിമയ്ക്ക് പുറമെ നിരവധി നാടകങ്ങളുടെയും ഭാഗമായിട്ടുണ്ട് അ­ദ്ദേഹം. സംവിധായകനായും അ­ഭിനയ പരിശീലകനായും പ്ര­­വർത്തിച്ചു. 1973ൽ പ്രദർശനത്തിനെത്തിയ ‘മരം’ എന്ന ചിത്രത്തിലൂടെയാണ് വിജയൻ കാരന്തൂർ വെള്ളിത്തിരയിലെത്തുന്നത്.
‘വേഷം’, ‘ച­ന്ദ്രോത്സവം’, ‘വാസ്‍തവം’, ‘നസ്രാണി’, ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’, ‘പരുന്ത്’, ‘ഇയ്യോബിന്റെ പുസ്‍­തകം’, ‘മായാവി’, ‘അണ്ടർ വേൾഡ്’, വിനോദയാത്ര, സോൾട്ട് ആൻഡ് പെപ്പർ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. 

Eng­lish Sum­ma­ry: Actor Vijayan Karan­thur requests help for liv­er transplant

You may like this video also

Exit mobile version