ആദായ നികുതി കേസില്‍ നടനും ടിവികെ നേതാവുമായ വിജയ്ക്ക് തിരിച്ചടി. 1.5 കോടി പിഴ അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
യഥാര്‍ഥ വരുമാനം രേഖപ്പെടുത്തിയില്ലെന്ന ആരോപണത്തില്‍ ആദായ നികുതി വകുപ്പ് പിഴ ചുമത്തിയ സംഭവത്തില്‍ വിജയ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതി ഉത്തരവ്.
2015‑ൽ പുറത്തിറങ്ങിയ ‘പുലി’ എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി. ആ വർഷം വിജയിന്റെ വീട്ടിലും ഓഫീസിലും നടന്ന റെയ്ഡിൽ അനധികൃത വരുമാനം സംബന്ധിച്ച രേഖകൾ കണ്ടെത്തിയിരുന്നു. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പുലി എന്ന ചിത്രത്തിന് പ്രതിഫലമായി 15 കോടി വാങ്ങിയിരുന്നു. ഈ ഇടപാട് രേഖപ്പെടുത്തിയില്ലെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇത് പ്രകാരമാണ് ആദായ നികുതി വകുപ്പ് 1.5 കോടി രൂപ വിജയ്ക്ക് പിഴ ചുമത്തിയത്. ഈ നടപടി നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് വിജയ് കോടതിയെ സമീപിച്ചത്.

