Site icon Janayugom Online

നടന്റെ കാർ തകർത്ത കേസ്: പ്രതികളുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജ്ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ കോൺഗ്രസ് നേതാക്കളുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പറയും. മുൻ മേയർ ടോണി ചമ്മിണി, കോർപറേഷൻ കൗൺസിലർ മനു ജേക്കബ്, തമ്മനം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജർജസ് വി ജേക്കബ്, വൈറ്റില മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസഫ് മാളിയേക്കൽ, വൈറ്റില സ്വദേശി പി ജി ജോസഫ്, കാക്കനാട് സ്വദേശി പി ബി ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ പ്രതി ചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ, അരുൺ വർഗീസ് എന്നിവർ ഇന്നലെ മരട് സ്റ്റേഷനിലെത്തി കീഴടങ്ങി.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനൊപ്പമാണ് ഇരുവരും എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. ആകെ എട്ട് പ്രതികളുള്ള കേസിൽ രണ്ട് പേരെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യം അറസ്റ്റിലായ ഐഎൻടിയുസി പ്രവർത്തകൻ പി ജി ജോസഫിനും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷെരീഫിനും കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇരുവരും റിമാൻഡിലാണ്. 1.20 കോടി രൂപ വിലവരുന്ന വാഹനത്തിന്റെ പിന്നിലെ ഗ്ലാസാണ് അതിക്രമത്തിൽ തകർന്നത്. ആറ് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.

eng­lish summary:Actor’s car wreck case: Defen­dants’ bail plea to be heard today

you may also like this video

Exit mobile version