Site icon Janayugom Online

കുമ്പളങ്ങി നൈറ്റ്‌സ് നടി അംബിക റാവു അന്തരിച്ചു

നടി അംബിക റാവു (58) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ബാധിതയായി ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.

ഇന്നലെ രാത്രി 10.30നായിരുന്നു മരണം. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ ലോകത്തെത്തിയത്. പിന്നീട് സഹസംവിധായികയായും സഹനടിയായും പ്രവര്‍ത്തിച്ചു.

വൈറസ്, കുമ്പളങ്ങി നൈറ്റ്‌സ്, മീശ മാധവന്‍, അനുരാഗ കരിക്കിന്‍വെള്ളം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച അംബിക തൊമ്മനും മക്കളും, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളുടെ സഹസംവിധായികയായും പ്രവര്‍ത്തിച്ചു. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിലായിരുന്നു താമസം. മക്കള്‍: രാഹുല്‍, സോഹന്‍.

Eng­lish sum­ma­ry; Actress Ambi­ka Rao pass­es away

You may also like this video;

Exit mobile version