Site iconSite icon Janayugom Online

നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യുവിനെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

celincelin

ട്രാന്‍സ് ജെന്‍ഡര്‍ നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യു(27)വിനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചിയിലെ ചക്കരപ്പറമ്പിലുള്ള ലോഡ്ജ് മുറിയിലാണ് ഷെറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിനിയാണ് ഷെറിന്‍.
ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. പങ്കാളിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സെലിന്റെ സുഹൃത്തുക്കള്‍ അറിയിച്ചായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Actress and mod­el Sherin Celine Math­ews was found dead in her flat

You may like this video also

Exit mobile version