Site icon Janayugom Online

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: സി​നി​മാ മേ​ഖ​ല​യി​ലെ കൂ​ടു​ത​ൽ പേ​രെ ചോ​ദ്യം ചെയ്യും

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സി​നി​മാ മേ​ഖ​ല​യി​ലെ കൂ​ടു​ത​ൽ പേ​രെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി അ​ന്വേ​ഷ​ണ സം​ഘം. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ സീ​രി​യി​ൽ രം​ഗ​ത്തു​ള്ള ര​ണ്ടു സ്ത്രീ​ക​ളെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​നി​മാ​മേ​ഖ​ല​യി​ലു​ള്ള കൂ​ടു​ത​ൽ പേ​രെ ചോ​ദ്യം ചെയ്യാനൊരുങ്ങത്.

ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്ത യു​വ​തി​ക​ൾ ദി​ലീ​പു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യെ​ന്ന സൂ​ച​ന ല​ഭി​ച്ച​തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. ഇ​തി​ൽ ഒ​രു യു​വ​തി​യു​ടെ​യ​ട​ക്കം 12 പേ​രു​ടെ ചാ​റ്റു​ക​ൾ ദി​ലീ​പി​ന്റെ ഫോ​ണി​ൽ ​നി​ന്നു നീ​ക്കം ചെ​യ്ത​താ​യി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​ലീ​പിന്റെ സു​ഹൃ​ത്തു​ക്ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാപിപ്പിച്ചിട്ടുണ്ട്.

eng­lish summary;actress assault Case: Actors will be ques­tioned by more in the film industry

you may also like this video;

Exit mobile version