Site iconSite icon Janayugom Online

നടി ആക്രമണ കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷ മാറ്റി

ന​ടി ആക്രമണക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ കോ​ട​തി ജ​നു​വ​രി 20‑ലേ​ക്ക് മാറ്റി.

കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ​തി​രേ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാണ് പ്രൊസിക്യൂഷന്‍ അപേക്ഷ നല്‍കിയത്. കേ​സി​ലെ വി​ചാ​ര​ണ​ക്കോ​ട​തി​യാ​ണ് പ്രോ​സി​ക്യൂ​ഷന്റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്. സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നും നി​ല​വി​ൽ ന​ട​ക്കു​ന്ന വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ആവശ്യപ്പെട്ടത്.

ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ബാ​ല​ച​ന്ദ്ര​കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് 20ന് ​മു​ൻ​പ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നിർദ്ദേശിച്ചിട്ടുണ്ട്.

സാ​ക്ഷി വി​സ്താ​ര​ത്തി​നി​ട​യി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ നി​ല​പാ​ടു​ക​ള്‍ പ്രോ​സി​ക്യൂ​ഷ​നെ ദു​ര്‍​ബ​ല​മാ​ക്കു​ന്നു​വെ​ന്ന ആ​രോ​പി​ച്ച് ര​ണ്ടാ​മ​ത്തെ പ്രോ​സി​ക്യൂ​ട്ട​റും രാ​ജി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കാ​ൻ കൂ​ടി​യാ​ണ് സ​മ​യ​മെ​ന്ന് കോ​ട​തി വാ​ക്കാല്‍ പരാമർശിച്ചു.

Eng­lish Sum­ma­ry: Actress assault case: appli­ca­tion filed by pros­e­cu­tion seek­ing fur­ther inquiry postponed

You may like this video also

Exit mobile version