Site icon Janayugom Online

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍. എട്ടാം പ്രതി ദിലീപിനെതിരെ തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെ കൂടുതല്‍ വകുപ്പ് ചുമത്തിയത് സംബന്ധിച്ചും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേര്‍ത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അതേസമയം കേസില്‍ വിചാരണ ഉടന്‍ പുനരാരംഭിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍, ഹൈക്കോടതി വെള്ളിയാഴ്ച വരെ സാവകാശം അനുവദിച്ചതായി പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചു. അങ്ങനെയെങ്കില്‍ അന്തിമ റിപ്പോര്‍ട്ട് എപ്പോള്‍ സമര്‍പ്പിക്കുമെന്ന് കോടതി ചോദിച്ചു. തുടരന്വേഷണവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കാമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

എട്ടാം പ്രതി ദിലീപ് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി തുടരന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ ദിലീപിനെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തിയത് സംബന്ധിച്ചും പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കും. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേര്‍ത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അതേസമയം തുടരന്വേഷണത്തിന്റെ ഭാഗമായി നിര്‍ത്തി വെച്ച വിചാരണ അധികം വൈകാതെ പുനരാരംഭിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.   സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരി 4 നാണ് കേസില്‍ തുടരന്വേഷണമാരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി 138 സാക്ഷികളുടെ മൊഴിയെടുക്കുകയും 269 രേഖകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.ദിലീപ് ഉള്‍പ്പടെ 10 പേരുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ആദ്യഘട്ട വിചാരണയുടെ ഭാഗമായി 207 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. ഇനിയും നൂറിലധികം സാക്ഷികളെ വിസ്തരിക്കാനുണ്ട്.

Eng­lish summary;Actress assault case; More charges against Dileep

You may also like this video;

Exit mobile version