Site iconSite icon Janayugom Online

നടി ആക്രമിക്കപ്പെട്ട കേസ്: ഹര്‍ജികള്‍ നാളെ പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട രണ്ട് ഹർജികൾ ഹൈക്കോടതി തിങ്കളാഴ്ച ഒരുമിച്ച് പരിഗണിക്കും.

കേസിലെ തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കുന്നതിനെതിരെ നടി നൽകിയ ഹർജിയും കേസിലെ നിർണായക തെളിവായ മെമ്മറി കാർഡും ഫോറൻസിക് പരിശോധനയ്ക്ക് നൽകണമെന്ന ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹര്‍ജിക്കൊപ്പം പരിഗണിക്കാനാണ് മാറ്റിയത്.

ജസ്റ്റിസ് ബെച്ചു കൂര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് നാളെ ഹർജികൾ പരിഗണിക്കും. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വിധി ഈ മാസം 28‑ന് പ്രഖ്യാപിക്കും.

Eng­lish summary;Actress assault case: Peti­tions to be heard tomorrow

You may also like this video;

Exit mobile version