Site iconSite icon Janayugom Online

നടി ആക്രമണ കേസ്: വിവാദ മൊഴിയില്‍ ദിലീപിനെതിരെ തുടരന്വേഷണത്തിന് ആവശ്യപ്പെട്ട് പൊലീസ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണത്തിന് ആവശ്യപ്പെട്ട് പൊലീസ്. ഇത് സംബന്ധിച്ചുള്ള അപേക്ഷ പൊലീസ് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു.
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സിന്റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നി​ല​വി​ലെ കേ​സി​ൽ ഫെ​ബ്രു​വ​രി​യോ​ടെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​സിന്റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ സു​പ്രീം​കോ​ട​തി സ​മ​യം നീ​ട്ടി നൽകുകയായിരുന്നു.
സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സ് നീ​ക്കം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ദി​ലീ​പി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ വാ​ർ​ത്താ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ബാ​ല​ച​ന്ദ്ര​കു​മാ​ർ ഉ​ന്ന​യി​ച്ച​ത്. പ​ൾ​സ​ർ സു​നി​യു​മാ​യി ദി​ലീ​പി​ന് അ​ടു​പ്പ​മു​ണ്ടെ​ന്നും ന​ടി​യെ ആ​ക്ര​മി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പി​ന്‍റെ കൈ​വ​ശ​മാ​ണെ​ന്നു​മാ​യി​രു​ന്നും ആ​രോ​പ​ണം. ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പ് വീ​ട്ടി​ലി​രു​ന്ന് ക​ണ്ടു. കേ​സി​ലെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ദി​ലീ​പ് ശ്ര​മി​ച്ചു​വെ​ന്നും ഇ​തി​ന്‍റെ തെ​ളി​വു​ണ്ടെ​ന്നും ബാ​ല​ച​ന്ദ്ര​കു​മാ​ർ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ദി​ലീ​പി​ന്‍റെ സു​ഹൃ​ത്തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ബാ​ല​ച​ന്ദ്ര​കു​മാ​ർ ന​ട​ത്തി​യ​ത് ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണെ​ന്നും കേ​സി​ലെ പു​തി​യ വി​വ​ര​ങ്ങ​ളാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ പ​റ​യു​ന്നു. അ​തി​നാ​ലാ​ണ് തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീപിക്കാന്‍ തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: Actress assault case: Police demand fur­ther probe against Dileep over con­tro­ver­sial statement

You may like this video also

Exit mobile version