Site icon Janayugom Online

നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം ഇന്ന് സമർപിക്കും

നടിയെ ആക്രമിച്ച കേസിൽ. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതി ചേർത്തുള്ള കുറ്റപത്രം അങ്കമാലി മജിസ്ടേറ്റ് കോടതിയിലാണ് സമർപ്പിക്കുക. തുടരന്വോഷണ റിപോർട്ട് വിചാരണ കോടതിക്കും കൈമാറും.

കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ ഡിജിറ്റൽ തെളിവുകൾ ഒളിപ്പിച്ചതിനും, നശിപ്പിച്ചതിനുമുള്ള കുറ്റങ്ങൾ ചുമത്തിയാകും ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപോർട്ട് സമർപ്പിക്കുക.

ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇന്ത്യൻ ശിക്ഷാ നിയമം 201-ാം വകുപ്പു പ്രകാരം പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

എട്ടാം പ്രതി ദിലീപ് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി തുടരന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിനാൽ ദിലീപിനെതിരെ തെളിവ് നശിപ്പിക്കൽ കുറ്റം ചുമത്തിയത് സംബന്ധിച്ചും പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകും. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

അതേസമയം തുടരന്വേഷണത്തിന്റെ ഭാഗമായി നിർത്തി വെച്ച വിചാരണ അധികം വൈകാതെ പുനരാരംഭിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് കഴിഞ്ഞ ജനുവരി 4 നാണ് കേസിൽ തുടരന്വേഷണമാരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി 138 സാക്ഷികളുടെ മൊഴിയെടുക്കുകയും 269 രേഖകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. ദിലീപ് ഉൾപ്പടെ 10 പേരുടെ ശബ്ദ സാമ്പിൾ പരിശോധിക്കുകയും ചെയ്തിരുന്നു. ആദ്യഘട്ട വിചാരണയുടെ ഭാഗമായി 207 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. ഇനിയും നൂറിലധികം സാക്ഷികളെ വിസ്തരിക്കാനുണ്ട്.

Eng­lish summary;Actress assault case; The crime branch will sub­mit the sup­ple­men­tary chargesheet today

You may also like this video;

Exit mobile version