Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. ആരോപണത്തിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.

കേസ് അന്വേഷണം പൂർത്തിയാക്കാതെ അവസാനിപ്പിക്കാനായി ഭരണമുന്നണിയിൽ നിന്ന് രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നുവെന്നത് അടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ അതിജീവിത ഉന്നയിച്ചിരിക്കുന്നത്.

ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് ഹർജിയിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നാണ് സർക്കാർ വാദം.

വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണത്തിന് മേലുള്ള നടിയുടെ ഭീതി അനാവശ്യമാണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

Eng­lish summary;Actress assault case; The High Court will con­sid­er plea again today

You may also like this video;

Exit mobile version