Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്; വിധി വരാനിരിക്കെ മൂന്നാം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

നടിയെ ആക്രമിച്ച കേസിൽ വിധി വരാനിരിക്കെ കേസിലെ മൂന്നാം പ്രതിയായ തമ്മനം സ്വദേശി മണികണ്ഠൻ ജീവനൊടുക്കാൻ ശ്രമിച്ചു. ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിച്ചാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. പ്രമുഖ നടൻ ദിലീപ് ഉൾപ്പടെ പ്രതിയായ കേസിൽ ഡിസംബർ 8 നാണ് അന്തിമ വിധി. 

ഇന്നലെ രാത്രി 9:30 ഓടെ തമ്മനം മെയ് ഫസ്റ്റ് റോഡിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് മണികണ്ഠനെ പാലാരിവട്ടം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം വെളുപ്പിന് ഒരു മണിയോടെ സുഹൃത്തിന്റെ കൂടെ ഇയാളെ സ്റ്റേഷനിൽ നിന്ന് വിട്ടയച്ചു. സ്റ്റേഷനിൽ നിന്നിറങ്ങിയ മണികണ്ഠൻ അടുത്തുള്ള കടയിൽ നിന്നും ബ്ലേഡ് വാങ്ങി കൈയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ഇയാളെ എറണാകുളം ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു.

Exit mobile version