മധ്യപ്രദേശിലെ ശ്രീമാഹാകാലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്ര ദര്‍ശനത്തിന് പിന്നാലെ ബോളിവുഡ് നടി നുഷ്രത്ത് ബരുച്ചയ്ക്ക് രൂക്ഷ വിമര്‍ശനം. പുതുവസ്തരത്തിന് മുന്നോടിയായിട്ടായിരുന്നു നടി ക്ഷേത്രത്തിലെത്തിയത്യ പിന്നാലെ നുഷ്രന്റെ മതവും , വിശ്വാസവും ചര്‍ച്ചയായത്.
മുസ്ലീം ആയ നടി ക്ഷേത്ര ദര്‍ശനം നടത്തിയതിനെ ചോദ്യം ചെയ്താണ് ആളുകള്‍ രംഗത്തു എത്തിയത്. ഗുരുതരമായ പാപം എന്നാണ് ഇതിനെ അഖിലേന്ത്യാ മുസ്ലീം ജമാഅത്തെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി പറഞ്ഞത്. ശരി അത്ത് നിയമം പ്രകാരം പൂജനടത്തുന്നതും, ചന്ദനം തൊടുന്നതും ഗുരുതരമായ പാപമാണെന്നും അത്തരം പ്രവൃത്തികള്‍ ഇസ്ലാംമിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം

