Site iconSite icon Janayugom Online

ദിലീപിന്റെ ഹർജിക്കെതിരെ നടി ഹൈക്കോടതിയില്‍

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ദി​ലീ​പിന്റെ ഹ​ർ​ജി​ക്കെ​തി​രേ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സി​ൽ ത​ന്നെ കൂ​ടി ക​ക്ഷി ചേ​ർ​ക്ക​ണ​മെ​ന്നും തന്റെ വാ​ദ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ന​ടി​യു​ടെ ഹർജി.

തു​ട​ര​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ കേ​സി​ലെ പ്ര​തി​ക്ക് അ​വ​കാ​ശ​മി​ല്ല. സു​പ്രീം ​കോ​ട​തി​യു​ടെ മു​ൻ​പ​ത്തെ വി​ധി​ക​ളി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ തു​ട​ര​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​രു​തെ​ന്നും ന​ടി ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി ഉ​ച്ച​യ്ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

eng­lish summary;Actress in high court against Dileep­’s plea

you may also like this video;

Exit mobile version