Site icon Janayugom Online

നടി കല്യാണി വാഹനാപകടത്തില്‍ മരിച്ചു

kalyani

മഹാരാഷ്ട്ര ടെലിവിഷന്‍ താരം കല്യാണി കുരാലെ ജാദേവ് (32) വാഹനാപകടത്തില്‍ മരിച്ചു. മറാഠി ടെലിവിഷൻ അഭിനേതാവായ കല്യാണി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കോണ്‍ക്രീറ്റ് മിക്സര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ‘തുജ്ഹത് ജീവ് രംഗാല’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് കല്യാണി ശ്രദ്ധേയായത്. അപകടത്തില്‍ പരിക്കേറ്റ ഉടനെ എത്തിച്ചെങ്കിലും അവരെ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. ട്രാക്ടർ ഡ്രൈവർക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Actress Kalyani died in a car accident

You may also like this video

Exit mobile version