കരള്‍ രോഗത്തെ തുടര്‍ന്ന് നടി കെപിഎസി ലളിതയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുറച്ചു ദിവസങ്ങളായി തൃശൂരിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മെച്ചപ്പെട്ട ചികിത്സക്ക് വേണ്ടിയാണ് കൊച്ചിയിലേക്ക് മാറ്റിയത്. ഇപ്പോള്‍ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി ഉണ്ടെങ്കിലും കരള്‍ മാറ്റിവക്കുകയാണ് പരിഹാരം എന്ന് എഎംഎംഎ സെക്രട്ടറിയും നടനുമായ ഇടവേളബാബു പറഞ്ഞു.
ആരോഗ്യസ്ഥിതി അനുസരിച്ച് മാത്രമെ കരള്‍ മാറ്റിവക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കു. കുറച്ചുകാലമായി ആരോഗ്യസ്ഥിതി മോശമായിരുന്നെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു. പരമ്പരകളിലും മറ്റും അഭിനയം തുടര്‍ന്നു വരുകയായിരുന്നു. അടുത്തിടെ തമിഴ് സിനിമയിലും അഭിനയിച്ചിരുന്നു. തിരിച്ചെത്തിയശേഷം ആരോഗ്യനില മോശമായതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
english summary: Actress KPAC in simple hospital
you may also like this video