Site iconSite icon Janayugom Online

അതിജീവിതയ്ക്കൊപ്പമെന്ന പ്രസ്താവന വെറുതേ: രൂക്ഷ വിമര്‍ശനവുമായി പത്മപ്രിയ

padmapriyapadmapriya

താരസംഘടനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി പത്മപ്രിയ. അജീവിതയ്ക്കൊപ്പമാണെന്ന താര സംഘടനായ അമ്മയുടെ പ്രസ്താവന വെറുതെയാണ്. നടി ആക്രമണക്കേസുമായി ബന്ധപ്പെട്ട് സംഘടനയില്‍ നിന്ന് പുറത്തുപോയ നടിമാരെ തിരിച്ചെടുക്കുന്നതിന് അവര്‍ ഉപാധിവച്ചു. ഉപാധികളൊന്നും ഇല്ലാതെ അവരെ തിരിച്ചെടുക്കുകയാണെങ്കില്‍ മാത്രമെ പറയുന്നതില്‍ കാര്യമുള്ളുവെന്നും പത്മപ്രിയ പറയുന്നു. സിനിമാ മേഖലയിൽ ആഭ്യന്തര പരാതി സിമിതിയുണ്ടാക്കാൻ ഇടപെടൽ തേടി വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മപ്രിയ. എന്നാൽ, പുറത്തുപോയവർ പുതിയ അംഗത്വ അപേക്ഷ നൽകണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ പറഞ്ഞു.

വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളായ നടിമാരായ പാർവതി, പത്മപ്രിയ, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായിക അ‍ഞ്ജലി മേനോൻ എന്നിവരാണ് സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയത്.

Eng­lish Sum­ma­ry: Actress Padmapriya con­demns on AMMA’s statement

You may like this video also

Exit mobile version