Site iconSite icon Janayugom Online

നടി വൈശാലിയുടെ ആത്മ ഹ ത്യ.: അയല്‍വാസികളായ ദമ്പതിമാര്‍ക്കെതിരെ കേസെടുത്തു

actressactress

നടി വൈശാലി ടക്കർ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസികളായ ദമ്പതികൾക്കെതിരെ ആത്മഹ ത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.ഞായറാഴ്ച ഇൻഡോറിലെ സായിബാഗ് കോളനിയിലെ വീട്ടിലാണ് ടക്കറിനെ (29) ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ടക്കറിന്റെ അയൽവാസിയായ രാഹുൽ നവ്‌ലാനിക്കും ഭാര്യ ദിഷയ്ക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസില്‍ കൂടുതൽ അന്വേഷണം നടക്കുന്നതായും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

വൈശാലി ആത്മഹത്യ ചെയ്ത മുറിയില്‍ നിന്നും അവരുടെ സുഹൃത്ത് രാഹുലിന്റെ പേര് എഴുതിയ അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ മോത്തി-ഉർ-റഹ്മാൻ ഇൻഡോറിൽ പറഞ്ഞു.താരത്തിന്റെ വിവാഹ ആലോചനകൾ വരുന്നതായി അറിഞ്ഞതു മുതൽ രാഹുൽ നവ്‌ലാനി ശല്യപ്പെടുത്തുകയായിരുന്നുവെന്ന് താരത്തിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചു. കുറ്റാരോപിതരായ ദമ്പതികള്‍ കടന്നുകളഞ്ഞതായാണ് വിവരം. ടക്കറിന്റെയും നവ്‌ലാനിയുടെയും പിതാവ് ബിസിനസ്സ് പങ്കാളികളാണെന്നും അവർക്ക് പരസ്പരം ഏറെക്കാലമായി അറിയാമെന്നും പൊലീസ് പറഞ്ഞു.

‘യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ ’ എന്ന ടിവി സീരിയലിലൂടെയാണ് ടക്കർ തന്റെ കരിയർ ആരംഭിച്ചത്.‘സസുരൽ സിമർ കാ ’ എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധനേടുന്നത്.ഉജ്ജൈനി ജില്ലയിലെ മഹിദ്പൂർ സ്വദേശിയായിരുന്നു താരം. കഴിഞ്ഞ മൂന്ന് വർഷമായി അവർ ഇൻഡോറിലായിരുന്നു ഇവരുടെ താമസം.

Eng­lish Sum­ma­ry: Actress Vaishal­i’s sui­cide: A case has been reg­is­tered against the neigh­bour­ing couple

You may like this video also

YouTube video player
Exit mobile version