നടി ആക്രമണക്കേസിലെ കൂറുമായി നടിയുടെ ആത്മഹത്യാശ്രമം നിലവിലെ കേസുകളുമായി ബന്ധമില്ലാത്തതെന്ന് ക്രൈംബ്രാഞ്ച്. നടന് ദിലീപിനെതിരെ സംവിധായകന് ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുമായി ഇതിന് ബന്ധമില്ലെന്നം ക്രൈംബ്രാഞ്ച് അറിയിച്ചു.
ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ അപകടനില തരണംചെയ്തിട്ടുണ്ട്. വിചാരണ വേളയിൽ കൂറുമാറിയ യുവനടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കു വഴിയൊരുക്കി. നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങൾ മൂലമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതെന്നായിരുന്നു ചർച്ച. കേസിൽ കൂറുമാറിയവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദമാണ് കാരണമെന്നാണ് സൂചന. എന്നാൽ താൻ ജീവനൊടുക്കാൻ ശ്രമിച്ചതല്ലെന്നും ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണ് കാരണമെന്നുമാണ് നടി പ്രതികരിച്ചു. പോലീസിന് നൽകിയ മൊഴിയിലാണ് നടി ഇക്കാര്യം പറഞ്ഞത്.
English Summary: Actress’s suicide attempt: Crime branch says no connection with new revelations
You may like this video also