Site icon Janayugom Online

എഡി1 മിസൈല്‍ പരീക്ഷണം വിജയം

missile

ഇന്ത്യന്‍ കരുത്ത് തെളിയിക്കുന്ന എഡി1 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം. മിസൈലുകളെയും യുദ്ധവിമാനങ്ങളെയും ചെറുക്കാന്‍ കഴിയുന്ന ദീര്‍ഘദൂര ബാലിസ്റ്റിക് പ്രതിരോധ മിസൈലായ എഡി1ന്റെ ആദ്യ പരീക്ഷണം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒഡിഷയിലെ എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.
ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ(ഡിആർഡിഒ) നേതൃത്വത്തിലാണ് ഫേസ് 2 ബാലിസ്റ്റിക് മിസൈൽ എഡി1 വിക്ഷേപിച്ചത്. എന്‍ഡോ അറ്റ്മോസ്ഫിയറായ നൂറുകിലോമീറ്റര്‍ പരിധിക്ക് മുകളിലെത്തിയും ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ എഡി1ന് കഴിയും. തദ്ദേശീയമായി വികസിപ്പിച്ച നൂതന കണ്‍ട്രോള്‍ സംവിധാനമാണ് മിസൈലിനുള്ളത്. ട്രക്കില്‍ ഘടിപ്പിച്ച ലോഞ്ചിങ് സംവിധാനത്തില്‍ നിന്നായിരുന്നു പരീക്ഷണം. നാവികസേനയുടെ കപ്പലുകളിലും ഇവ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഡിആര്‍ഡിഒ അറിയിച്ചു.
ലോകത്ത് കുറച്ച് രാജ്യങ്ങൾക്ക് മാത്രം ലഭ്യമായ നൂതന സാങ്കേതികവിദ്യകളുള്ള പ്രതിരോധ സംവിധാനമാണ് എ‍ഡി1 എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

Eng­lish Sum­ma­ry: AD1 mis­sile test success

You may also like this video

Exit mobile version