വന്‍കിട കോര്‍പറേറ്റുകള്‍ മാധ്യമമേഖലയെ പിടിച്ചെടുക്കാന്‍ നടത്തുന്ന നീക്കം തുടരുന്നു. മുന്‍ നിര വാര്‍ത്താചാനലായ ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡിന്റെ (എന്‍ഡിടിവി) 29.18 ശതമാനം ഓഹരി അഡാനി എന്റര്‍പ്രൈസസ് വാങ്ങി. 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള വാഗ്ദാനവും മുന്നോട്ടുവച്ചതായും അഡാനി ഗ്രൂപ്പ് അറിയിച്ചു. അതേസമയം കമ്പനിയുടെ അറിവോ സമ്മതമോയില്ലാതെയാണ് നിയന്ത്രണം പിടിച്ചെടുക്കാന്‍ അഡാനി ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് എന്‍ഡിടിവി പ്രതികരിച്ചു. അഡാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ (എഇഎൽ) ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎൽ) വഴിയാണ് 29.18 ശതമാനം ഓഹരികൾ അഡാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. എൻഡിടിവിയിൽ നേരത്തെ 29.18 ശതമാനം ഓഹരി നിക്ഷേപമുള്ള ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഓഹരി വിസിപിഎൽ വാങ്ങുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് എന്‍ഡിടിവിയുമായോ സ്ഥാപക പ്രൊമോട്ടര്‍മാരായ രാധിക, പ്രണോയ് റോയി എന്നിവരുമായോ അഡാനി ഗ്രൂപ്പ് ചര്‍ച്ച നടത്തിയിട്ടില്ലെന്നും എന്‍ഡിടിവി പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തനത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും എക്കാലത്തും മാധ്യമപ്രവര്‍ത്തനത്തിനൊപ്പം അഭിമാനത്തോടെ നിലകൊള്ളുമെന്നും എന്‍ഡിടിവി പ്രതികരിച്ചു. നേരത്തെ ക്വിന്റിലോണ്‍ മീഡിയയുടെ ഓഹരികളും അഡാനി ഗ്രൂപ്പ് വാങ്ങിയിരുന്നു.
English Summary: Adani Group consolidates ownership in NDTV
You may like this video also