Site icon Janayugom Online

അംബുജ സിമന്റ്സിന്റെ ഉടമ അഡാനി ഗ്രൂപ്പ് അല്ലെന്ന് റിപ്പോര്‍ട്ട്

അംബുജ സിമന്റ്സിന്റെ യഥാര്‍ത്ഥ ഉടമ ഗൗതം അഡാനിയോ അഡാനി ഗ്രൂപ്പോ അല്ലെന്നും സഹോദരനും പ്രവാസി വ്യവസായിയുമായ വിനോദ് അഡാനിയാണെന്നും റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് അംബുജ സിമന്റ്സും ഉപകമ്പനിയായ എസിസിയും ഏറ്റെടുത്തതായി അഡാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇരു കമ്പനികളുടെയും ഉടമസ്ഥാവകാശം ഗ്രൂപ്പിനില്ലെന്ന് ‘ദ മോണിങ് കോണ്ടസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായ ഹോള്‍സിം ഗ്രൂപ്പില്‍ നിന്ന് 1050 കോടി ഡോളറിനാ(ഏകദേശം 86,500 കോടി രൂപ)ണ് ഇരു സിമന്റ് കമ്പനികളും ഏറ്റെടുത്തത്. എന്‍ഡവര്‍ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനി (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍-എസ്‌പിവി) രൂപീകരിച്ചാണ് ഇതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തിയതെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൗതം അഡാനിയുടെ മൂത്ത സഹോദരനാണ് വിനോദ് അഡാനി. ദീര്‍ഘകാലമായി പ്രവാസ ജീവിതം നയിക്കുന്ന വിനോദാണ് അഡാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്ക് കടലാസുകമ്പനികള്‍ വഴി പണമൊഴുക്കുന്നതിന് നേതൃത്വം വഹിക്കുന്നതെന്ന് നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഗ്രൂപ്പിന്റെ ലിസ്റ്റഡ് സ്ഥാപനങ്ങളിലോ ഉപകമ്പനികളിലോ ഒരു പദവിയും വിനോദ് വഹിക്കുന്നില്ലെന്നാണ് അഡാനി ഗ്രൂപ്പ് ആരോപണത്തോട് പ്രതികരിച്ചത്.

വിനോദ് അഡാനി വിദേശത്ത് കടലാസ് (ഷെല്‍) കമ്പനികള്‍ സ്ഥാപിച്ച് അഡാനി ഗ്രൂപ്പിന് വേണ്ടി പണംതിരിമറി ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടത്തുന്നതായി അമേരിക്കന്‍ നിക്ഷേപ ഗവേഷണസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗും അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു.
വിനോദ് അഡാനിയുടെ നേതൃത്വത്തില്‍ 38 കടലാസ് കമ്പനികള്‍ മൗറീഷ്യസിലുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ സെബി അന്വേഷണം പുരോഗമിക്കവേയാണ് സിമന്റ് ഇടപാട് സംബന്ധിച്ച പുതിയ വിവാദം.

Eng­lish Sum­ma­ry: Adani Group is not the own­er of
You may also like this video

Exit mobile version