Site icon Janayugom Online

അഡാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ്; അഡാനിക്ക് ആശ്വാസം, പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

adani

അഡാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് വിധി പറഞ്ഞത്. വിദഗ്ധ സമിതിയിലെ അംഗങ്ങള്‍ക്ക് അഡാനി കമ്പനിയുമായി ബന്ധമില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

സെബിയുടെ അധികാര പരിധിയില്‍ ഇടപെടുന്നതില്‍ പരിധിയുണ്ടെന്നും കോടതി വ്യക്തമാക്കി. ഓഹരിവിലയില്‍ അഡാനി കമ്പനി കൃത്രിമം നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി.
കഴിഞ്ഞ വര്‍ഷം നവംബറില്‍ സുപ്രീം കോടതി കേസ് വിധി പറയാനായി മാറ്റിവെച്ചിരുന്നു. ഓഹരി വിപണിയില്‍ അദാനിയുടെ എല്ലാ കമ്പനികളും ഇപ്പോള്‍ നേട്ടത്തിലായിരിക്കുകയാണ്.

Eng­lish Summary;Adani-Hindenburg case; Adani’s plea for relief, spe­cial inquiry rejected
You may also like this video

Exit mobile version