Site iconSite icon Janayugom Online

അഡാനി: സെബി സത്യവാങ്മൂലം സമര്‍പ്പിച്ചു

അഡാനി-ഹിന്‍ഡന്‍ബര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തലുകളെ എതിര്‍ത്ത് സെബി. ഓഫ് ഷോര്‍ ഫണ്ടുകളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് 2019ല്‍ കൊണ്ടുവന്ന ഭേദഗതി തടസമാകില്ലെന്ന് സെബി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും 41 പേജുള്ള സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് 14 വരെ സുപ്രീം കോടതി സെബിക്ക് സമയം നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Adani-Hin­den­burg Case
You may also like this video

Exit mobile version