ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി അഡാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അഡാനി. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11 ലേക്കാണ് അഡാനി വീണത്. മൂന്ന് ദിവസത്തിനിടെ 3,400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് അഡാനിക്കുണ്ടായത്. ഇതോടെ ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനെന്നെ സ്ഥാനവും അഡാനിക്ക് നഷ്ടപ്പെട്ടേക്കും.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയേക്കാളും ഒരു പടി മാത്രം മുന്നിലാണ് അഡാനിയുള്ളത്. 84.4 ബില്യണ്‍ ഡോളറാണ് അഡാനിയുടെ മൂല്യം. 82.2 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ മൂല്യം. പുതിയ പട്ടിക പ്രകാരം മെക്‌സികന്‍ വ്യവസായി കാര്‍ലോസ് സ്ലിം, ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍, മൈക്രോ സോഫ്റ്റ് മുന്‍ സിഇഒ സ്റ്റീവ് ബാല്‍മെര്‍ എന്നിവര്‍ക്ക് പിന്നിലാണ് അഡാനി.
പട്ടികയിൽ 1898 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ലൂയിസ് വ്യൂറ്റണിലെ ബെർണാഡ് അർനോൾട്ടാണ് ഒന്നാം സ്ഥാനത്ത്. ടെസ്‌ല, സ്‌പേസ് എക്‌സ്, ട്വിറ്റർ എന്നിവയുടെ ഉടമയായ എലോൺ മസ്കാണ് 1608 ബില്യൺ ഡോളർ ആസ്തിയുമായി രണ്ടാംസ്ഥാനത്ത്.മൂന്നാം സ്ഥാനത്തുള്ള ആമസോൺ ഉടമജെഫ് ബെസോസിന്റെ ആസ്തി 1248 ബില്യൺ ഡോളറായി ഉയർന്നു.
English Summary:Adani is out of the top ten in the list of rich people
You may also like this video