Site iconSite icon Janayugom Online

അഡാനി ചുരുങ്ങുന്നു; വിപണിമൂല്യം ഏഴുലക്ഷം കോടിയില്‍ താഴെയെത്തി

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അഡാനി കമ്പനികളുടെ വിലയിടിവ് തുടരുന്നു. അഡാനി ഗ്രൂപ്പിന്റെ കീഴിലുള്ള പത്ത് കമ്പനികളുടെ ആകെ വിപണിമൂല്യം ഇന്നലെ 6.95 ലക്ഷം കോടിയായി ചുരുങ്ങി. റിപ്പോര്‍ട്ട് പുറത്തുവന്ന ജനുവരി 25 ന് 19.19 ലക്ഷം കോടിയായിരുന്നു അഡാനി ഗ്രൂപ്പിന്റെ മൂലധനം. നിലവില്‍ 65 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് അഡാനി എന്റര്‍പ്രൈസസ് ഓഹരി ഒമ്പത് ശതമാനത്തിലധികം ഇടിഞ്ഞു. 1193 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. അഡാനി ഗ്രീന്‍ എനര്‍ജി 4.99 ശതമാനം, അഡാനി പോര്‍ട്ട്സ് 0.46 ശതമാനം, അഡാനി പവര്‍ 4.9 ശതമാനം, അഡാനി വില്‍മര്‍ അഞ്ച് ശതമാനം, അഡാനി ടോട്ടല്‍ ഗ്യാസ് അഞ്ച് ശതമാനം എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തി. അഡാനിക്ക് നിക്ഷേപമുള്ള എസിസി, എന്‍ഡിടിവി എന്നിവയുടെ ഓഹരികളും തകര്‍ച്ച നേരിട്ടു. 

ക്രമക്കേടുകളുടെ തെളിവുകള്‍ സഹിതമുള്ള ഹിൻഡൻബർ​ഗ് റിപ്പോർട്ട് നിക്ഷേപകർക്ക് അഡാനി ഗ്രൂപ്പിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നതാണ് തുടരുന്ന ഇടിവ് നല്‍കുന്ന സൂചന. അഡാനി എന്റര്‍പ്രൈസസിന് അതിന്റെ വിപണി മൂല്യത്തില്‍ 65 ശതമാനം ഒരു മാസത്തിനുള്ളില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
അതേസമയം അഡാനി ഗ്രൂപ്പ് പ്രതിസന്ധികള്‍ മറികടന്ന് തിരിച്ചുവരവിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുവരികയാണ്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള പത്തിലേറെ ആഗോള ബാങ്കുകളുമായി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സൂചനകളുണ്ട്. 

Eng­lish Summary;Adani shrinks; The mar­ket val­ue has reached less than sev­en lakh crores
You may also like this video

Exit mobile version