Site iconSite icon Janayugom Online

സമ്പന്നരുടെ പട്ടികയില്‍ അഡാനിയുടെ സ്ഥാനം 30ലേക്ക് ഇടിഞ്ഞു

ലോക സമ്പന്നരുടെ പട്ടികയില്‍ ഗൗതം അഡാനിയുടെ സ്ഥാനം 30ലേക്ക് ഇടിഞ്ഞു. ഒരു മാസം മുമ്പ് സമ്പന്നരുടെ പട്ടികയില്‍ അഡാനി മൂന്നാം സ്ഥാനത്ത് ആയിരുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ അഡാനിയുടെ ആസ്തി വന്‍ തോതില്‍ കുറഞ്ഞു. നിലവില്‍ 4200 കോടി ഡോളറാണ് ആസ്തി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 15,000 കോടി ഡോളര്‍ ആസ്തിയാണ് 60കാരനായ അഡാനിക്കുണ്ടായിരുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഓഹരി വിപണിയില്‍ തിരിച്ചടി ആയതോടെ ആസ്തിയില്‍ 10,700 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ആകെ വിപണി മൂലധനത്തില്‍ 11 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി. ജനുവരി 24ലെ കണക്കനുസരിച്ച് മൊത്തം വിപണി മൂല്യം 232 ബില്യണ്‍ ഡോളറില്‍ നിന്ന് 100 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നു. 

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന 24ന് അഡാനി ടോട്ടല്‍ ഗ്യാസ്, അഡാനി ഗ്രീന്‍ എനര്‍ജി, അഡാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. 

Eng­lish Sum­ma­ry; Adani’s posi­tion in the rich list has slipped to 30

You may also like this video

Exit mobile version