സൂര്യന്റെ പൂര്‍ണ വൃത്താകൃതിയിലുള്ള അള്‍ട്രാവയലറ്റ് ചിത്രങ്ങള്‍ പകര്‍ത്തി ഇന്ത്യയുടെ ആദിത്യ എല്‍-1. പേടകത്തിലെ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (സ്യൂട്ട്) പേലോഡ് ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സൂര്യന്റെ 200 മുതല്‍ 400 nm വരെ തരംഗദൈര്‍ഘ്യമുള്ള സൂര്യന്റെ ആദ്യത്തെ പൂര്‍ണ വൃത്ത ചിത്രവും പേടകം പകര്‍ത്തിയവയില്‍ ഉള്‍പ്പെടുന്നു.
സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും വിശദാംശങ്ങള്‍ വ്യക്തമാക്കുന്നതാണ് ചിത്രമെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. സൂര്യനെ കുറിച്ച് പഠിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ആദിത്യ എല്‍-1.
സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ‑എല്‍1 വിക്ഷേപിച്ചത്.
English Summary: Aditya-L1 spacecraft captures full-disk images of Sun
You may also like this video