Site icon Janayugom Online

ഭാരത് ജോ‍ഡോ യാത്രയില്‍ ആദിത്യ താക്കറെ പങ്കെടുക്കും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്നഭാരത്ജോഡോ യാത്രയില്‍ ശിവസേന (ഉദ്ധവ് ബാലസാഹേബ് താക്കറെ)നേതാവ് ആദിത്യതാക്കറെ പങ്കെടുക്കും. മഹാരാഷ്ട്രിയില്‍ എത്തിയ ഭാരത്ജോഡോയാത്ര അഞ്ചാം ദിവസമാണ് 

ഇന്ന് വൈകിട്ട് സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദന്‍വെ, ശിവസേന നിയമസഭാംഗം സച്ചന്‍ അഹിര്‍ എന്നിവര്‍ക്കൊപ്പം താക്കറെ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

സെപ്റ്റംബര്‍ 7ന് തമിഴ് നാട്ടിലെ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര ഇന്ന അറുപത്തിഅ‍ഞ്ചാം ദവസത്തിലേക്ക് കടന്നിരിക്കുകയാണ്.ചോരമ്പ ഫാറ്റയിൽ നിന്ന് യാത്ര പുനരാരംഭിച്ച് രാത്രി ഹിംഗോളിയിലെത്തും.18 ന് ബുൽധാന ജില്ലയിലെ ഷെഗാവിൽ രാഹുല്‍ ഗാന്ധി പൊതു റാലിയെ അഭിസംബോധന ചെയ്യും.

കോൺഗ്രസിന്റെ ബഹുജന സമ്പർക്ക സംരംഭമായ ഭാരത് ജോഡോ യാത്ര 14 ദിവസത്തെ സന്ദർശന വേളയിൽ സംസ്ഥാനത്തെ 15 അസംബ്ലി, 6 പാർലമെന്റ് മണ്ഡലങ്ങളിലൂടെ സഞ്ചരിക്കും. നവംബർ 20‑ന് മധ്യപ്രദേശിൽ പ്രവേശിക്കുന്നതിന് മുമ്പ് അഞ്ച് ജില്ലകളിലായി 382 കിലോമീറ്റർ ദൂരം സഞ്ചരിക്കും

Eng­lish Summary:
Aditya Thack­er­ay will par­tic­i­pate in the Bharat Jodo Yatra

You may also like this video:

Exit mobile version