Site iconSite icon Janayugom Online

ഇന്ത്യാമുന്നണി നേതാക്കളെ വികലമായി ആക്ഷേപിച്ച് ആദിത്യനാഥ്

ഇന്ത്യാ മുന്നണി നേതാക്കളായ രാഹുല്‍ ഗാന്ധിയേയും,അഖിലേഷ് യാദവിനെയും, തേജസ്വിയാദവിനെയും കുരങ്ങന്മാരെന്നു വളിച്ച് യുപി മുഖ്യമന്ത്രിയും,ബിജെപി നേതാവുമായ ആദിത്യനാഥ് .ഈ നേതാക്കന്മാരെ പപ്പു, ടപ്പു, അക്കു എന്നീ പേരുകൾ വിളിച്ചാണ് ആദിത്യനാഥ് അപമാനിച്ചത്.ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ദർഭംഗയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും തേജസ്വി യാദവും ഇന്ത്യാ സഖ്യത്തിന്റെ പുതിയ മൂന്ന് കുരങ്ങന്മാരാണ്. ഇവർ ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും കലാപങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നവരാണ്.ആദിത്യനാഥ് ആരോപിച്ചു.പപ്പുവിന് സത്യം പറയാൻ കഴിയില്ല. ടപ്പുവിന് ശരിയായത് കാണാൻ കഴിയില്ല.അപ്പുവിന് സത്യം കേൾക്കാൻ കഴിയില്ല. ഈ മൂന്ന് കുരങ്ങന്മാരും കുടുംബ മാഫിയകളെ പ്രലോഭിപ്പിച്ച് ശിഷ്യന്മാരാക്കി ബിഹാറിന്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുകയാണ്. ഇവർ ബിഹാറിൽ ജാതിയെ ജാതിക്കെതിരെ തിരിച്ചുവിട്ടു.

തോക്കുകളും പിസ്റ്റളുകളും ഉപയോഗിച്ച് അവർ ബിഹാറിന്റെ മുഴുവൻ സംവിധാനവും അലങ്കോലമാക്കി ആദിത്യനാഥ് അഭിപ്രായപ്പെട്ടുകോൺഗ്രസും ആർജെഡിയും എസ്പിയും ബിഹാറിൽ കുറ്റവാളികളെ കെട്ടിപ്പിടിക്കുകയാണെന്നും നുഴഞ്ഞുകയറ്റക്കാരെ വിളിച്ചുകയറ്റി സംസ്ഥാനത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Exit mobile version