Site iconSite icon Janayugom Online

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണം ആ​ത്മ​ഹ​ ത്യയെന്ന് പോ​സ്റ്റ്മോ​ർ​ട്ടം റിപ്പോർട്ട്

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണം ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ശ​രീ​ര​ത്തി​ൽ മ​റ്റ് മു​റി​വു​ക​ളോ അ​ട​യാ​ള​ങ്ങ​ളോ​യി​ല്ലെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. റി​പ്പോ​ർ​ട്ട് പൊലീ​സി​ന് കൈ​മാ​റി. ​ഏ​ക​ദേ​ശം പു​ല​ർ​ച്ചെ 4.30നും 5.30​നും ഇ​ട​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ചി​രി​ക്കു​ക എ​ന്നാ​ണ് റിപ്പോർട്ടിലുള്ളത്. ക​ഴു​ത്തി​ൽ ക​യ​ർ മു​റു​കി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ മ​റ്റ് മു​റി​വു​ക​ളോ മൂ​ന്നാ​മ​തൊ​രാ​ളു​ടെ സാ​ന്നി​ധ്യ​മോ സം​ശ​യി​ക്കാ​വു​ന്ന മ​റ്റ് ഘ​ട​ക​ങ്ങ​ളോ ഇ​ല്ലെ​ന്നും ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ടി​ൽ സൂചനയുണ്ടായിരുന്നു. 

ന​വീ​ൻ ബാ​ബു​വി​ന്റെ അ​വ​സാ​ന സ​ന്ദേ​ശം ക​ള​ക്ട​റേ​റ്റി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടുപേ​രു​ടെ വാ​ട്സ് ആ​പ്പി​ൽ 15ന് ​പു​ല​ർ​ച്ചെ 4.58ന് ​ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​യി​രി​ക്കും മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് നിഗമനം. എ​ന്നാ​ൽ ന​വീ​ന്റെ മ​ര​ണവി​വ​രം പു​റ​ത്തു​വ​ന്ന​തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും സ​ന്ദേ​ശം ക​ണ്ട​ത്. ​ന​വീ​ൻ ബാ​ബു ചെ​ങ്ങ​ളാ​യി​ലെ പെ​ട്രോ​ൾ പ​മ്പി​ന് എ​ൻ​ഒ​സി ന​ൽ​കി​യ​ത് നി​യ​മ​പ​ര​മാ​യാണെ​ന്ന് ലാ​ൻ​ഡ് റ​വ​ന്യൂ ജോ​യി​ന്റ് ക​മ്മീ​ഷ​ണ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഫ​യ​ൽ വൈ​കി​പ്പി​ച്ച​തി​നോ കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​നോ തെ​ളി​വി​ല്ലെ​ന്നും കണ്ടെത്തിയിരുന്നു.

Exit mobile version