ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെ ഭൂമി സ്വകാര്യ സംരഭകർക്കായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഏറ്റെടുക്കുന്നതായി ആരോപണം. 52.3 ലക്ഷം സ്വകയർ മീറ്റർ ഭൂമിയാണ് ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. ലക്ഷദ്വീപ് പഞ്ചായത്തിനെയും ജനപ്രതിനിധികളെയും അറിയിക്കാതെ സ്വന്തമായി തീരുമാനമെടുക്കുകയാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേല്‍ ചെയ്യുന്നതെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ആരോപിച്ചു.
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. ആൾ പാർപ്പില്ലാത്ത ദ്വീപ് സമൂഹങ്ങൾക്ക് പുറമേ ആളുകൾ താമസിക്കുന്ന ഭൂമിയും ഏറ്റെടുക്കുന്ന ലിസ്റ്റിലുണ്ട്. തങ്ങൾക്ക് കിടപ്പിടം നഷ്ടപ്പെടുന്നതിന് പുറമേ ദ്വീപ് തന്നെ വിട്ടു പോകേണ്ടിവരുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ദ്വീപ് സമൂഹത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് എം പി ലഹളക്ക് ആഹ്വാനം ചെയ്യുന്നു എന്ന പേരിലാണ്. പാർലമെന്റിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ദ്വീപിലെ ജനതയ്ക്ക് കിട്ടി കൊണ്ടിരുന്ന തൊഴിലവസരങ്ങൾ ഭരണകൂടം ഇല്ലാതാക്കുകയാണ്. 2400 തസ്തികകളാണ് ഇല്ലാതാക്കിയത്. ജനങ്ങളുടെ വരുമാനത്തിൽ രണ്ടര കോടിയുടെ കുറവാണ് വന്നിട്ടുള്ളത്. ദ്വീപിൽ നടപ്പിലായിരുന്ന ഇൻഷ്വറൻസ് പദ്ധതി ഇല്ലാതാക്കി ആയുഷ്മാൻ പദ്ധതി നടപ്പിലാക്കിയതോടെ ജനം ദുരിതത്തിലാണ്. കേരളത്തിലേയും മംഗലാപുരത്തേയും പ്രധാന ആശുപത്രികൾ ഈ പദ്ധതി അംഗീകരിക്കുന്നില്ല. കഴിഞ്ഞ ദിവസം ദ്വീപിൽ നടന്നെ ഐഒസി പമ്പ് ഉദ്ഘാടന പരിപാടി തന്റെ സ്വകാര്യ പദ്ധതിയാക്കാനും പ്രഫുല്‍ ഖോട പട്ടേൽ ശ്രമിച്ചതായി ആരോപണമുണ്ട്.
English summary;Administrator seeks massive acquisition of land in Lakshadweep to sell it to private entrepreneurs: Mohammed Faisal MP
You may also like this video;