Site iconSite icon Janayugom Online

ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ പ്രവേശനോത്സവം

കോവിഡ് മഹാമാരി തീര്‍ത്ത ഒന്നര വര്‍ഷത്തിലേറെ നീണ്ട ഓണ്‍ലൈന്‍ പഠന വിരാമം തീര്‍ത്ത് ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ജുവൈസയിലെ മുഴുവന്‍ ക്ലാസുകളിലെയും കുട്ടികള്‍ സ്കൂളിലെത്തി. ഒന്നാം ക്ലാസുകാരോടൊപ്പം ഒരു അദ്ധ്യയന വര്‍ഷം മുഴുവന്‍ സ്കൂളില്‍ വരാന്‍ കഴിയാതിരുന്ന രണ്ടാം ക്ലാസുകാരെയും ഉള്‍പ്പെടുത്തിയാണ് അധികൃതര്‍ പ്രവേശനോത്സവം സംഘടിപ്പിച്ചത്.

പുതുതായെത്തിയ ഒന്ന്,രണ്ട് ക്ലാസുകളിലെ 1200 ലേറെ വിദ്യാര്‍ത്ഥികളെ ബലൂണുകളും തോരണങ്ങളുമായാണ് സ്കൂള്‍ അധികൃതര്‍  വരവേറ്റത്. പ്രിന്‍സിപ്പല്‍ മുഹമ്മദ് അമീന്‍,വൈസ് പ്രിന്‍സിപ്പല്‍ രാജീവ് മാധവന്‍,ഹെഡ്മാസ്റ്റര്‍ കെ വി രാധാകൃഷ്ണന്‍,ഹെഡ്മിസ്ട്രസ് ഷൈലജ രവി, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ കീഴിലുള്ള ബോയ്സ് വിഭാഗമായ ജുവൈസയിലെ സ്കൂളിലെ വിശാലമായ കാമ്പസിലെത്തിയ പുതിയ കുരുന്നുകളില്‍ ആകാംക്ഷയും അമ്പരപ്പും അതോടൊപ്പം കൗതുകവും ഉത്സാഹവും കളിയാടി.

 

 

വിരലിലെണ്ണാവുന്ന ചില കുരുന്നുകള്‍ മാതാപിതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് വിതുമ്പി. മൂന്നുമുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകള്‍ വിവിധ ഘട്ടങ്ങളിലായി നേരത്തേ ആരംഭിച്ചിരുന്നു. ഗുബൈബയിലുള്ള ഗേള്‍സ് വിഭാഗത്തിലെ കെ.ജി ഉള്‍പ്പെടെയുള്ള കുരുന്നുകളുടെ പ്രവേശനോത്സവവുംകഴിഞ്ഞ ദിവസം നടന്നിരുന്നു.പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്‍,വൈസ് പ്രിന്‍സിപ്പല്‍ മിനി മേനോന്‍ ഹെഡ്മിസ്ട്രസ് സിസി ഡാനിയല്‍ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.
eng­lish summary;Admission Cer­e­mo­ny at Shar­jah Indi­an School
you may also like this video;

Exit mobile version