ദത്തെടുത്ത രണ്ട് മക്കളെ ലൈംഗികമായി പീഡിപ്പിച്ചതിന് സ്വവര്‍ഗ പങ്കാളികള്‍ക്ക് 100 വര്‍ഷം ശിക്ഷ. യുഎസിലെ ജോര്‍ജിയയില്‍ നിന്നുള്ള സ്വവര്‍ഗ പങ്കാളികളെയാണ് പരോള്‍ ഇല്ലാതെ 100 വര്‍ഷം ശിക്ഷ വിധിച്ചിരിക്കുന്നത്. വില്യം(34), സക്കറി (36) എന്നിവര്‍ 12ഉം, 10ഉം വയസുള്ള കുട്ടികളെ ദത്തെടുത്താണ് വര്‍ഷങ്ങളോളം പീഡിപ്പിച്ചുകൊണ്ടിരുന്നത്.
പ്രതികള്‍ കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ഇരകളുടെ നീതിക്ക് വേണ്ടി പോരാടിയവരുടെ നിശ്ചയദാര്‍ഢ്യത്തെ വിധി പറയുന്നതിനിടയില്‍ കോടതി പ്രശംസിച്ചു. പ്രതികള്‍ ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുകയും നല്ല സാമ്പത്തിക ശേഷിയുള്ളവരുമാണ്.
മികച്ച ജീവിതനിലവാരം ഉണ്ടായിട്ടും ഇരുവരും രണ്ട് ആണ്‍കുട്ടികളെ സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുമായിരുന്നു. ചില സുഹൃത്തുക്കളോട് പീഡന കഥകള്‍ പ്രതികള്‍ തന്നെ വീരകഥകളായി അവതരിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.2022ലാണ് ഇരുവരും അറസ്റ്റിലാകുന്നത്. സ്‌നാപ് ചാറ്റില്‍ ഒരു ദിവസം ഒരു സുഹൃത്തിന് തന്റെ ദത്തുപുത്രന്റെ നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുത്തതായി പൊലീസിന് സുഹൃത്ത് മൊഴി നല്‍കി. ഇരുവരും സോഷ്യല്‍ മീഡിയ വഴി ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ച് ചെയ്തതായി പിന്നീടുള്ള അന്വേണത്തില്‍ കണ്ടെത്തുകയായിരുന്നു.