സംസ്ഥാനത്ത് കുട്ടികളെ ദത്തെടുക്കാനായി അപേക്ഷ നല്‍കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് കണക്കുകള്‍.
ദത്തെടുക്കലിനായി വിവിധ ജില്ലകളില്‍ ശിശുക്ഷേമസമിതിയുടെ ദത്തെടുക്കൽ കേന്ദ്രങ്ങളിൽ അപേക്ഷ നൽകി കാത്തിരിക്കുന്നത് 775 പേരാണ്. തിരുവനന്തപുരം-472, കൊല്ലം-183, പത്തനംതിട്ട‑13, മലപ്പുറം-74, കാസർകോട്-33 എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം.
ദത്തെടുക്കലിന് അനുയോജ്യരായ കുട്ടികളുടെ എണ്ണത്തിലുള്ള കുറവും അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും ദത്ത് നടപടികളില്‍ കാലതാമസം ഉണ്ടാകാന്‍ കാരണമാകുന്നുണ്ട്.
സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴില്‍ നിലവില്‍ ആറ് അംഗീകൃത ദത്തെടുക്കല്‍ സ്ഥാപനങ്ങളില്‍ 141 കുട്ടികളെ പാര്‍പ്പിക്കുന്നുണ്ട്. 14 ജില്ലകളിലെ സ്ഥാപനങ്ങളിലായി ശ്രദ്ധയും സംരക്ഷണവും ആവശ്യമായ ആറ് വയസില്‍ താഴെയുള്ള 260 കുട്ടികളെയാണ് സംരക്ഷിച്ച് വരുന്നത്.
2017ലെ അഡോപ്ഷന്‍ റെഗുലേഷന്‍ പ്രകാരം രണ്ട് മാസം മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കാം. കുട്ടിയെ ദത്തെടുക്കുന്നവര്‍ക്ക് ശാരീരിക‑മാനസികാരോഗ്യം, കുട്ടിയെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷി എന്നിവ ഉണ്ടായിരിക്കണം. ഗുരുതരമായ രോഗങ്ങളോ മോശം ശാരീരികാവസ്ഥയോ ഉള്ളവര്‍ക്ക് കുട്ടികളെ ദത്തെടുക്കാനാകില്ല. വിവാഹിതരോ അവിവാഹിതരോ എന്നത് പരിഗണിക്കാതെ തന്നെ നിബന്ധനകള്‍ക്ക് വിധേയരായി ദത്തെടുക്കാം.
അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് പുറമേ ഇവര്‍ രജിസ്റ്റര്‍ ചെയ്ത തീയതിയുടെ അടിസ്ഥാനത്തിലുള്ള സീനിയോരിറ്റി ക്രമം അനുസരിച്ചും കുട്ടിയെ ലഭിക്കുന്നതിനായി തെരഞ്ഞെടുക്കുന്ന മുന്‍ഗണനാക്രമം കാരണവും പലപ്പോഴും കാലതാമസം നേരിടുണ്ട്.
രാജ്യത്ത് ഒട്ടാകെ ദത്തെടുക്കലിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുടെ എണ്ണം 28,501 ആണെന്ന് പിടിഐയ്ക്ക് അടുത്തയിടെ ലഭിച്ച വിവരാവകാശ രേഖകളില്‍ നിന്നും വ്യക്തമാകുന്നു. ഇവരില്‍ 16,000 ത്തിലധികംപേര്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് മൂന്നുവര്‍ഷമായി കാത്തിരിക്കുന്നവരാണെന്നും സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സസ് അതോറിട്ടി (സിഎആര്‍എ) യുടെ കണക്കുകളിലുണ്ട്.
English Summary: Adoption of children: Increase in number of applicants
You may like this video also