Site icon Janayugom Online

ദത്തെടുക്കല്‍; ഏകീകൃത നിയമങ്ങള്‍ നടപ്പാക്കുമെന്ന് കേന്ദ്രം

adoption

എല്ലാ മതത്തിലും വിഭാഗങ്ങളിലും ഉള്‍പ്പെട്ടവര്‍ക്ക് വേണ്ടി ഏകീകൃതവും സമഗ്രവുമായ ദത്തെടുക്കല്‍ നിയമം നടപ്പാക്കനൊരുങ്ങി കേന്ദ്രം.
ഹിന്ദു ദത്തെടുക്കലും സംരക്ഷണവും നിയമം(എച്ച്എഎംഎ), ബാലനീതി നിയമം എന്നിവ ഏകോപിച്ചിച്ച് എല്ലാ മതങ്ങളിലും എല്‍ജിബിടിക്യു വിഭാഗങ്ങളിലുമുള്ളവരെ ഉള്‍പ്പെടുത്തി ലളിതമായ നടപടികളിലൂടെ ദത്ത് നടപ്പാക്കണമെന്ന് പാര്‍ലമെന്ററി കാര്യ സമിതി ശുപാര്‍ശ ചെയ്തു.
എച്ച്എഎംഎയ്ക്കും ബാലനീതി നിയമത്തിനും അതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ടെന്ന് നിയമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷനും ബിജെപി നേതാവുമായ സുശീല്‍ മോഡി പറഞ്ഞു. ബാലനീതി നിയമത്തേക്കാള്‍ എച്ച്എഎംഎ നിയമത്തിന് കുറച്ച് സമയവും ലളിതമായ നടപടിക്രമങ്ങളുമാണുള്ളത്. ബാലനീതി നിയമമാകട്ടെ കൂടുതല്‍ സുതാര്യവും യഥാര്‍ത്ഥവും അംഗീകൃതവുമാണെന്ന് പാര്‍ലമെന്ററികാര്യ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: adop­tion; The Cen­ter will imple­ment uni­form rules

You may like this video also

Exit mobile version