സിംഗപ്പൂരിനെതിരായ എഎഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിനുള്ള 23 അംഗ ഇന്ത്യൻ ടീമിനെ പരിശീലകന്‍ ഖാലിദ് ജാമിൽ പ്രഖ്യാപിച്ചു. ഒക്ടോബർ 14ന് ഗോവയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലാണ് രണ്ട് മത്സരങ്ങളിലും ഇരുടീമും ഏറ്റുമുട്ടുക. സഹൽ അബ്ദുൾ സമദ് ടീമില്‍ തിരിച്ചെത്തി. ഗ്രൂപ്പ് സിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റുമായി ഇന്ത്യ നിലവിൽ അവസാന സ്ഥാനത്താണ്. അതേസമയം നാല് പോയിന്റുമായി സിംഗപ്പൂർ ഗ്രൂപ്പിൽ ഒന്നാമതാണ്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീം 2027ൽ സൗദി അറേബ്യയിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിന് യോഗ്യത നേടും.
ഗോള്‍കീപ്പര്‍മാര്‍: അമരീന്ദർ സിങ്, ഗുർമീത് സിങ്, ഗുർപ്രീത് സിങ് സന്ധു
പ്രതിരോധനിര: അൻവർ അലി, ഹിമിങ്തൻമാവിയ റാൾട്ടെ, മുഹമ്മദ് ഉവൈസ്, പ്രംവീർ, രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ
മധ്യനിര: ബ്രാൻഡൻ ഫെർണാണ്ടസ്, ഡാനിഷ് ഫാറൂഖ് ഭട്ട്, ദീപക് ടാംഗ്രി, മക്കാർട്ടൺ ലൂയിസ് നിക്സൺ, മഹേഷ് സിങ് നൗറെം, നിഖിൽ പ്രഭു, സഹൽ അബ്ദുൾ സമദ്, ഉദാന്ത സിങ് കുമം
മുന്നേറ്റനിര: ഫാറൂഖ് ചൗധരി, ലാലിയൻസുവാല ചാങ്‌തെ, ലിസ്റ്റൺ കൊളാക്കോ, റഹീം അലി, സുനിൽ ഛേത്രി, വിക്രം പർതാപ് സിങ്

