Site iconSite icon Janayugom Online

അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുടെ താജ്മഹല്‍ സന്ദര്‍ശനം റദ്ദാക്കി

അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുടെ താജ്മഹല്‍ സന്ദര്‍ശനം റദ്ദാക്കി. ഇന്ന് ഉച്ചയോടെ നടത്തേണ്ട സന്ദര്‍ശനമാണ് റദ്ദാക്കിയത്. താജ്മഹലിന്‍റെ ചുമതലയുള്ള കേന്ദ്ര പുരാവസ്തുവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. സന്ദർശനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമല്ല. 2021ൽ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് താലിബാൻ ഭരണകൂടത്തിലെ ഒരു ഉന്നതൻ ഇന്ത്യ സന്ദർശിക്കുന്നത്. മുത്തഖിയുമായുള്ള ചർച്ചകൾക്ക് ശേഷം കാബൂളിലെ ഇന്ത്യൻ എംബസി വീണ്ടും തുറക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു. നാല് വർഷം മുമ്പ് താലിബാൻ അധികാരത്തിലെത്തിയപ്പോൾ ഇന്ത്യ എംബസി അടച്ചുപൂട്ടിയിരുന്നു. 

Exit mobile version