Site iconSite icon Janayugom Online

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തുറന്ന യുദ്ധത്തിൽ; കാബൂൾ ആകാശത്ത് പാക് വിമാനങ്ങൾക്ക് നേരെ വെടിവെപ്പ്

ഞായറാഴ്ച (2026 മാർച്ച് 1) അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ശക്തമായ സ്ഫോടനവും തുടർച്ചയായ വെടിവെപ്പും നടന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ചെത്തിയ പാകിസ്ഥാൻ യുദ്ധവിമാനങ്ങൾക്ക് നേരെ അഫ്ഗാൻ സൈന്യം വെടിയുതിർത്തതാണെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി. ഫെബ്രുവരി 26 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ നിലനിൽക്കുന്ന രൂക്ഷമായ ഏറ്റുമുട്ടലിന്റെ തുടർച്ചയാണിത്.

ഫെബ്രുവരി 27ന് കാബൂളിലും താലിബാൻ പരമോന്നത നേതാവിന്റെ ആസ്ഥാനമായ കന്ദഹാറിലും പാകിസ്ഥാൻ ബോംബാക്രമണം നടത്തിയിരുന്നു. മാസങ്ങളായി തുടരുന്ന അതിർത്തി സംഘർഷങ്ങൾക്കൊടുവിൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഇപ്പോൾ ‘തുറന്ന യുദ്ധത്തിൽ’ ആണെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രഖ്യാപിച്ചു. കാബൂളിൽ പാക് വിമാനങ്ങളെ ലക്ഷ്യമിട്ട് താലിബാൻ വിരുദ്ധ വിമാന വേധ തോക്കുകൾ ഉപയോഗിക്കുന്നതായി വക്താവ് സബിഹുള്ള മുജാഹിദും സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിൽ ഇറാൻ‑ഇസ്രായേൽ സംഘർഷം കത്തുന്നതിനിടെ ദക്ഷിണേഷ്യയിൽ അഫ്ഗാൻ‑പാക് അതിർത്തിയിലും യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Exit mobile version