മണിപ്പൂരിലെ ഇംഫാലില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇംഫാൽ വെസ്റ്റിലെ ഇറോയിസെംബയിലെ ഒരു പന്നി ഫാമിലാണ് ആഫ്രിക്കന്‍ പന്നപ്പനി സ്ഥിരീകരിച്ചതെന്ന് മണിപ്പൂർ വെറ്ററിനറി വിഭാഗം അധികൃതര്‍ അറിയിച്ചു.
മണിപ്പൂരിൽ വളരെ പ്രചാരമുള്ള ഇറച്ചി ഇനമായ പന്നിയിറച്ചി ഇപ്പോൾ കിലോയ്ക്ക് 180–200 രൂപയ്ക്കാണ് വിൽക്കുന്നത്. പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത് വ്യാപാരികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ഇംഫാലിലെ വെസ്റ്റ് ജില്ലയിലെ ഒരു ഫാമാണ് പന്നിപ്പനിയുടെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. രോഗവ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
English summary: African swine fever confirmed in Manipur; Authorities have issued a warning
You may also like this video