Site iconSite icon Janayugom Online

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്

പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി തിരുമിറ്റക്കോട് ഉൾപ്പെടെ നാല് പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് പന്നിപ്പനി കണ്ടെത്തിയത്.

രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. കൂടാതെ, 10 കിലോമീറ്റർ ചുറ്റളവിൽ ഉൾപ്പെടുന്ന തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി എന്നീ നാല് ഗ്രാമപഞ്ചായത്തുകളെ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് പന്നി മാംസം വിതരണം ചെയ്യുന്നതിനും, അതുമായി ബന്ധപ്പെട്ട കടകളുടെ പ്രവർത്തനത്തിനും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പൂർണ്ണമായി വിലക്ക് ഏർപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ നിർദേശം നൽകി.

Exit mobile version