Site icon Janayugom Online

അസമിൽ ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തി

അസമിലെ ദിബ്രുഗഡിലെ ഭോഗാലി പഥർ ഗ്രാമത്തില്‍ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തു. പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നികളെയും കൊന്നൊടുക്കിയതായി ദിബ്രുഗഢ് മൃഗസംരക്ഷണ, വെറ്ററിനറി ഓഫീസർ ഡോ. ഹിമന്ദു ബികാഷ് ബറുവ പറഞ്ഞു. കൂടാതെ പ്രദേശം മുഴുവൻ അണുവിമുക്തമാക്കിയതായും ഹിമന്ദു വ്യക്തമാക്കി.

വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആഫ്രിക്കൻ പന്നിപ്പനി മാരകവും പന്നികളില്‍ വ്യാപനശേഷി കൂടുതല്‍ ഉള്ളവയുമാണ്. എന്നാല്‍ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

സർക്കാർ കണക്കുകൾ പ്രകാരം 2020 മുതൽ ഈ വർഷം ജൂലൈ 11 വരെ സംസ്ഥാനത്ത് 40,159 പന്നികൾ പനി ബാധിച്ച് ചത്തു. 1,181 പന്നികളെ കൊന്നൊടുക്കേണ്ടിവന്നു.

Eng­lish summary;African Swine Fever detect­ed in Assam

You may also like this video;

Exit mobile version