Site icon Janayugom Online

ആഫ്രിക്കന്‍ പന്നിപ്പനി; വയനാട്ടില്‍ പന്നികളെ കൊന്നു തുടങ്ങി

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പന്നികളെ കൊന്നു തുടങ്ങി. രാത്രി പത്ത് മണിയോടെ തവിഞ്ഞാല്‍ പഞ്ചായത്തിലെ ഫാമിലാണ് പന്നികളെ കൊന്ന് തുടങ്ങിയത്. മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം സ്ഥലത്ത് എത്തി ക്യമ്പ് ചെയ്യുകയാണ്. തവിഞ്ഞാല്‍ ഫാമിലെ 360 പന്നികളാണുള്ളത്. 

ഘട്ടം ഘട്ടമായാണ് പന്നികളെ കൊല്ലാന്‍ തീരുമാനിച്ചത്. രോഗബാധിത പ്രദേശങ്ങളിൽ നിരീക്ഷണത്തിനായി സർവൈലൻസ് ടീമുണ്ട്. രോഗം സ്ഥിരീകരിച്ച ഫാമിന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയാണ്. പന്നിക്കടത്ത് തടയുന്നതിന് വയനാട് ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ പ്രത്യേക പരിശോധന തുടരുകയാണ്.

Eng­lish Summary:African swine fever; They start­ed killing pigs in Wayanad
You may also like this video

Exit mobile version