ആഫ്രിക്കൻ പന്നിപ്പനി കാരണം കൊല്ലേണ്ടി വന്ന പന്നികളുടെ നഷ്ടപരിഹാരത്തുക വിതരണം ചെയ്തു. നഷ്ടപരിഹാരത്തുക 50% കേന്ദ്ര സർക്കാരും 50% സംസ്ഥാന സർക്കാരുമാണ് വഹിക്കേണ്ടത്. എന്നാൽ കേന്ദ്രവിഹിതത്തിനായി കാത്തുനില്‍ക്കാതെ നിശ്ചിത ഇനത്തില്‍ ആവശ്യമായ തുക മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിൽ നിന്നും നൽകുകയായിരുന്നു. കേന്ദ്രസർക്കാരില്‍ നിന്നും തുക ലഭിയ്ക്കുന്ന മുറയ്ക്ക്, തുക റീകൂപ് ചെയ്ത് ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിലേക്ക് നിക്ഷേപിക്കും.
വയനാട് ജില്ലയിലെ ഏഴ് കര്‍ഷകര്‍ക്ക് 37,17,751 രൂപയും, കണ്ണൂര്‍ ജില്ലയിലെ രണ്ടു കര്‍ഷകര്‍ക്ക് 15,15,600 രൂപയും ആണ് സർക്കാർ അനുവദിച്ചത്. ആകെ 52.23ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തിനായി അനുവദിച്ചിട്ടുള്ളത്.
വയനാട് കല്പറ്റയിൽ വെച്ച് നടന്ന നഷ്ടപരിഹാര തുക വിതരണം, സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ വെച്ചു നടന്നു. വയനാട് എം.പി .രാഹുൽ ഗാന്ധി ഓൺലൈനിൽ കൂടി സന്ദേശം വായിച്ചു.
കണ്ണൂരിൽ നടന്ന ചടങ്ങിൽ കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി.ഒ. മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവർ പങ്കെടുത്തു.
English Summary: african swine flu — Compensation for farmers
You may also like this video