സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അഫ്സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി. സർക്കാർ 19 പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങൾ ഒഴികെ, വംശീയ കലാപബാധിതമായ സംസ്ഥാനത്ത് ഇന്ന് മുതലാണ് അഫ്സ്പ പ്രാബല്യത്തിൽ വരുന്നത്.
സംഘര്‍ഷാവസ്ഥ തുടരാനുള്ള സാധ്യതയുള്ളതിനാല്‍ അഫ്സ്പ നീട്ടാൻ തീരുമാനിച്ചതായി കമ്മീഷണർ (ഹോം) എൻ അശോക് കുമാർ വിജ്ഞാപനത്തിൽ പറഞ്ഞു. അഫ്സ്പ തുടരേണ്ടത് അനിവാര്യമാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ക്രമസമാധാന നില സർക്കാർ വിശകലനം ചെയ്‌തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ വിലയിരുത്തൽ നടത്തുന്നത് ഉചിതമല്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. ക്രമസമാധാനം നിലനിര്‍ത്തുന്നതിന് കേന്ദ്രസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമമാണ് അഫ്സ്പ.